ചെങ്കോലിന് സല്യൂട്ട്; ഗുസ്തി താരങ്ങള്‍ക്ക് അടി; പുതിയ പാര്‍ലമെൻ്റിൻ്റെ ഗതി എങ്ങോട്ടെന്നത് വ്യക്തമെന്ന് ബിനോയ് വിശ്വം
സ്വന്തം ലേഖിക
ന്യൂഡൽഹി: പുതിയ പാര്‍ലമെൻ്റിൻ്റെ ഗതി എങ്ങോട്ടെന്ന് വ്യക്തമാണെന്ന് ബിനോയ് വിശ്വം എം പി.
പുതിയ പാര്‍ലമെൻ്റ് അദാനിക്കുവേണ്ടിയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ചെങ്കോലിന് സല്യൂട്ട് നല്‍കിയപ്പോള്‍ ജന്തര്‍മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയത് അടിയാണെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചു. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു.
സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. വിളക്ക് കൊളുത്തിയാണ് പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദര്‍ശിച്ചു.
2020 ലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. 2022ല്‍ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. 899 ദിവസങ്ങളാണ് നിര്‍മ്മാണത്തിന് എടുത്തത്. 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്.
1200 കോടി രൂപ ചെലവിലാണ് പാര്‍ലമെന്‍റ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്‍റെ രൂപകല്‍പന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനാകും.
ലോക്സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളുമാണുള്ളത്.