
സ്വന്തം ലേഖിക
ഡല്‍ഹി: പാര്‍ലമെന്റില്‍ അക്രമം നടത്തിയ കേസില്‍ നാല് പേരെ ഏഴ് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഇവര്‍ക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിട്ടുമുണ്ട്.
വലിയ ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കോടതിയില്‍ വാദിച്ച പൊലീസ് രണ്ടാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളെ ഒരാഴ്ച മാത്രം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ, നീലം വര്‍മ്മ, അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ രാവിലെ സസ്പെൻ്റ് ചെയ്തു. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായ പശ്ചാത്തലത്തില്‍ ലോക്സഭാ സെക്രട്ടേറിയറ്റാണ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തത്.