പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തില്‍ ; തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിര്‍ണായകം. മഹുവയ്ക്ക് എതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ലോക്‌സഭ പരിഗണിച്ചേക്കും.

Spread the love

 

ഡൽഹി : മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിര്‍ണായകം നിമിഷം എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ലോക്‌സഭയില്‍ പരിഗണിക്കുകയാണ്. മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം.

video
play-sharp-fill

 

 

 

 

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കാൻ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. എത്തിക്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനോദ് കുമാര്‍ സോങ്കര്‍ പാനലിന്റെ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ഇന്ന് സമര്‍പ്പിക്കും.സമിതിയുടെ ശിപാര്‍ശക്ക് അനുകൂലമായി സഭ വോട്ട് ചെയ്താല്‍ മാത്രമേ മൊയ്ത്രയെ പുറത്താക്കാൻ കഴിയൂ. പക്ഷെ ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ള ബിജെപി മൊയ്ത്രയെ പുറത്താക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയേക്കും.

 

 

 

 

അതേസമയം മഹുവയെ അയോഗ്യതയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.എത്തിക്‌സ് കമ്മറ്റി നടപടിക്കെതിരെ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരി ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് അയച്ചിരുന്നു. മഹുവയുടെ പാര്‍ലമെന്റ് ഐഡി വിദേശത്ത് ഓപ്പണ്‍ ചെയ്തതില്‍ എന്താണ് അച്ചടക്ക ലംഘനമെന്ന് അധിര്‍ രഞ്ജൻ കത്തില്‍ ചോദിക്കുന്നു. പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനെ കുറിച്ചും കേന്ദ്രസര്‍ക്കാരിനെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കുവാൻ മഹുവ മൊയ്ത്ര കോഴവാങ്ങിയെന്നാണ് ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവയ്‌ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group