ശബരിമല സ്വർണ കൊള്ളയില്‍ സംസ്ഥാന സർക്കാർ എസ്.ഐ.ടിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് പാർലമെൻ്റില്‍ ആരോപിച്ചു കെ.സി വേണുഗോപാല്‍ എം.പി.

Spread the love

ന്യൂഡല്‍ഹി: ശബരിമല സ്വർണ കൊള്ളയില്‍ സംസ്ഥാന സർക്കാർ എസ്.ഐ.ടിയെ സ്വാധീനിക്കാർ ശ്രമിക്കുന്നുവെന്ന് പാർലമെൻ്റില്‍ ആരോപിച്ചു കെ.സി വേണുഗോപാല്‍ എം.പി.
തെരഞ്ഞെടുപ്പ് ദിവസം സംസ്ഥാന സർക്കാരിനെതിരെ പാർലമെൻ്റില്‍ കെ.സി ആഞ്ഞടിക്കുകയാരുന്നു. ശബരിമലയില്‍ സ്വർണം ചെമ്പാക്കി മാറ്റി വലിയൊരു കൊള്ളയും വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണവുമാണ് നടന്നിരിക്കുന്നത്.

video
play-sharp-fill

ഇപ്പോഴും പല പ്രതികളും പുറത്താണ്. ഇനിയും പല പ്രതികളും പ്രത്യക്ഷപ്പെടാനുണ്ട്. അവരെയൊക്കെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്ന പ്രതീതിയാണുള്ളതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

കോടിക്കണക്കിന് അയ്യപ്പഭക്തർ 41 ദിവസത്തെ കഠിന വ്രതമെടുത്ത് മലചവിട്ടി സന്നിധാനത്തെത്തുന്നത് ഭഗവാനെ ഒരു നോക്ക് കാണാനാണ്.
എന്നാല്‍ ശ്രീകോവിലിന് മുൻപിലുള്ള ധ്വജത്തിലെയും മറ്റും സ്വർണം ചെമ്പാക്കി മാറ്റി വലിയൊരു കൊള്ളയും വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണവുമാണ് അവിടെ നടന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019-ല്‍ വിശ്വാസത്തിന് നേരെ നടന്ന നീക്കത്തിന് മുൻകൈ എടുത്ത സംസ്ഥാന സർക്കാർ, ഇപ്പോള്‍ ഈ സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന പ്രതീതിയാണുള്ളത്.

ഹൈക്കോടതിയുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് അന്വേഷണം നടക്കുന്നതെങ്കിലും, കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നു.

ഈ സാഹചര്യത്തില്‍ കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു ഏജൻസി തന്നെ കേസ് അന്വേഷിച്ച്‌ യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരികയും നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുകയും വേണമെന്നും കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു.