play-sharp-fill
ശബരിമല; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു

ശബരിമല; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് നിയമസഭ പിരിഞ്ഞു. ശബരിമല വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. ബഹളം തുടർന്നതോടെ സഭാ നടപടികൾ വേഗത്തിലാക്കി പിരിയുകയായിരുന്നു. സഭ നടപടികളിലേക്ക് കടന്നപ്പോൾ തന്നെ ചോദ്യോത്തര വേള നിർത്തിവച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കർ മറ്റ് നടപടികളിലേക്ക് കടന്നു. ശൂന്യവേളയും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. തുടർച്ചയായി ചോദ്യോത്തരവേള തടസപ്പെടുത്തിയാൽ ചെയറിന് തുടർനടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. ഇന്നലെ തന്നെ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നതായും ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പീക്കർ അറിയിച്ചു.