പാർക്കിങ് നിരക്ക് തോന്നുംപടി;എരുമേലിയിൽ കാർ പാർക്കിങ്ങിന് ദേവസ്വം ബോർഡ് നിശ്ചയിച്ചത് 40 രൂപ;സ്വകാര്യമൈതാനിയിൽ 100 രൂപ

Spread the love

എരുമേലി : എരുമേലിയിൽ തീർഥാടകവാഹനങ്ങളുടെ പാർക്കിങിന് ദേവസ്വം ബോർഡ് നിശ്ചയിച്ച നിരക്കിനേക്കാൾ ഈടാക്കുന്നതായി പരാതി.

video
play-sharp-fill

ദേവസ്വം ലേലംചെയ്ത മൈതാനങ്ങളിലും ഈടാക്കുന്നത് അമിതതുകയെന്ന് പരാതി. നിരക്ക് ഏകീകരിക്കാനും അമിതനിരക്ക് തടയാനും നടപടിയില്ല. ശൗചാലയ ഉപയോഗത്തിലും ഇതാണവസ്ഥ.

ദേവസ്വം ബോർഡ് നിജപ്പെടുത്തിയ തുകയേ എരുമേലിയിൽ പാർക്കിങ്ങിനും ശൗചാലയങ്ങളിലും വാങ്ങാവൂ എന്നാണ് പഞ്ചായത്തിന്റെ നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ സ്വകാര്യ പാർക്കിങ്, ശൗചാലയങ്ങളിൽ നൽകുന്നതായും ദേവസ്വം ബോർഡ് നിശ്ചയിച്ച തുക അംഗീകരിക്കാനാവില്ലെന്നും സ്വകാര്യകരാറുകാർ പറയുന്നു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ, ഉത്തരവ് വരുന്നതുവരെ നിലവിൽ ദേവസ്വം ബോർഡ് നിശ്ചയിച്ച നിരക്ക് വാങ്ങണമെന്നാണ് കോടതിയുടെ നിർദേശമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ദേവസ്വം ബോർഡ് നിരക്ക് പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും, പല സ്വകാര്യമൈതാനങ്ങളിലും ഇല്ല. കാർ പാർക്കിങ്ങിന് ദേവസ്വം ബോർഡ് നിശ്ചയിച്ചത് 40 രൂപ. എന്നാൽ, സ്വകാര്യമൈതാനിയിൽ 100 രൂപാ.