പാർക്കിങ് തർക്കത്തെ തുടർന്ന് കൊലപാതകം: മുഖ്യപ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
മാപ്രാണം: തിയ്യറ്ററിന് മുന്നിലെ പാർക്കിങ്ങ് സംബന്ധിച്ചുള്ള തർക്കത്തിൽ ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തിയേറ്റര്‍ നടത്തിപ്പുകാരന്റെ പേരിലാണ് ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയത്. മാപ്രാണം വര്‍ണ തിയേറ്റര്‍ വാടകയ്ക്കെടുത്ത് നടത്തുന്ന സഞ്ജയിന്റെ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ സഞ്ജയ് അടക്കം മൂന്നുപേര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
മാപ്രാണം വര്‍ണ തിയേറ്ററിന് പിന്നില്‍ താമസിക്കുന്ന തളിയക്കോണം വാലത്ത് രാമന്‍കുട്ടിയുടെ മകന്‍ രാജ(67)നെയാണ് വെള്ളിയാഴ്‌ച അര്‍ധരാത്രി സഞ്ജയ്‌രവിയും മൂന്ന് ജീവനക്കാരും ചേര്‍ന്ന് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. സിനിമ കാണാനെത്തുന്നവർ വഴിയരികിൽ വണ്ടി പാർക്ക് ചെയ്യുന്നത് മുമ്പും പ്രശ്‌നമായിരുന്നു. തിയ്യറ്ററിനടുത്താണ് രാജന്റെ വീട്. രാജന്റെ വീടിന് മുന്നിൽ വണ്ടികൾ പാർക്ക് ചെയ്യുന്നതിനെതിരെ ഇന്നലേയും വാക്കുതർക്കം ഉണ്ടായി. തുടർന്ന് സഞ്‌ജയ് രവിയും മൂന്ന് ജീവനക്കാരും രാജന്റെ വീടാക്രമിച്ച് മാരകായുധങ്ങൾകൊണ്ട് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു.
ആക്രമണത്തിൽ മാരകമായി പരിക്കേറ്റ രാജന്റെ മരുമകൻ വിനു ചികിത്സയിലാണ്. രാജന്റെ മരണവിവരം പുറത്തുവന്നതിനുശേഷമാണ് പ്രതികള്‍ സ്ഥലംവിട്ടതെന്നാണ് പോലീസ് കരുതുന്നത്. പ്രതികള്‍ക്കായി മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ഇവര്‍ സംസ്ഥാനം വിട്ടിരിക്കാനും സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളിലൊരാളായ ഊരകം സ്വദേശി കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠനെ പ്രത്യേക അന്വേഷണസംഘം ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു. മണികണ്ഠനെയുംകൊണ്ട് പോലീസ്‌സംഘം ഞായറാഴ്‌ച സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സി.ഐ. പി.ആര്‍. ബിജോയ്, എസ്.ഐ. കെ.എസ്. സുബിന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.