
കാര്‍ പാര്‍ക്ക് ചെയ്ത് സിനിമ കാണാൻ പോയി തിരിച്ചിറങ്ങിയപ്പോള്‍ കാറിന്റെ നാല് ടയറുകളും വീലുമില്ല ; പകരം മുൻവശത്ത് രണ്ട് പഴഞ്ചൻ ടയറുകള്‍ ; പരാതിയുമായി യുവാവ്
കണ്ണൂർ: തലശ്ശേരിയില്‍ സ്വകാര്യ പാർക്കിങ് ഗ്രൗണ്ടില്‍ നിർത്തിയിട്ട കാറിന്‍റെ പുതിയ നാല് ടയറുകള്‍ മോഷ്ടിച്ചു. പകരം മുൻവശത്ത് രണ്ട് പഴഞ്ചൻ ടയറുകള്‍ ഘടിപ്പിച്ച നിലയിലാണ്. മാഹി സ്വദേശി മുഹമ്മദ് റാസിന്‍റെ കാറിന്‍റെ ടയറുകളാണ് കവർന്നത്. സുഹൃത്തിന്‍റെ കുടുംബത്തോടൊപ്പം തിങ്കളാഴ്ച രാത്രി തലശ്ശേരിയില്‍ സിനിമ കാണാനെത്തിയതായിരുന്നു റാസിൻ.
സ്വകാര്യ പാർക്കിങ് ഏരിയയില്‍ കാർ നിർത്തി സിനിമ കാണാൻ കയറി. തിരിച്ചിറങ്ങിയപ്പോഴാണ് കാറിന്റെ നാല് ടയറുകളും വീലും മോഷ്ടിച്ചതായി കാണുന്നത്. സ്ഥലത്ത് വെളിച്ചമോ നിരീക്ഷണ ക്യാമറയോ ഉണ്ടായിരുന്നില്ല. റാസിൻ തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഇവിടെ നിന്ന് നേരത്തെയും വാഹനങ്ങളുടെ ടയറുകളും മറ്റ് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടതായി പരാതി ഉയർന്നിരുന്നു.
Third Eye News Live
0