ചെത്തികുളം ടൂറിസം പദ്ധതി ആദ്യ ഘട്ടം ഉദ്ഘാടനം ഞായറാഴ്ച
സ്വന്തം ലേഖകൻ
അയർക്കുന്നം: ആറുമാനൂർ മീനച്ചിലാർ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഭാഗമായി മടക്കത്തോടിൽ ഗതാഗത സൗകര്യം വികസിപ്പിക്കുന്നതിനായി ജില്ലാപഞ്ചായത്തംഗം ലിസമ്മ ബേബിയും ,ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിലും അതാത് പഞ്ചായത്തുകളിൽ നിന്ന് പദ്ധതിക്കായി ഫണ്ട് അനുവദിച്ചിരുന്നു.ഇതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ടാക്ടർ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ പത്തുമണിക്ക് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിക്കും.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സണ്ണിപാമ്പാടി യോഗത്തിന് അദ്ധ്യക്ഷത വഹിക്കും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് പദ്ധതി കൺവീനർ ജോയി കൊറ്റത്തിൽ അറിയിച്ചു.
പദ്ധതിയുടെ തുടർ നടത്തിപ്പിനായി ഒന്നേകാൽ കോടിയോളം രൂപ സ്ഥലം എം.എൽ.എ കൂടിയായ ഉമ്മൻ ചാണ്ടി അനുവദിച്ചിട്ടുണ്ട്.