
ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ (ഡയറ്റ്) ജൈവവൈവിദ്ധ്യ പാർക്ക് ഒരു ങ്ങുന്നു
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ഹരിതാഭമാകാന്‍ ഒരുങ്ങുന്നു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ അദ്ധ്യാപകരുടെ സഹകരണത്തോടെ പരിശീലനകേന്ദ്രത്തിന്റെ സമീപത്തുള്ള സ്ഥലത്ത് ജൈവവൈവിദ്ധ്യ പാര്‍ക്ക് ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്‍െ അഞ്ച് ഏക്കര്‍ സ്ഥലത്താണ് പ്രകൃതിയോട് ഇണങ്ങിയുള്ള ജൈവവൈവിദ്ധ്യ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍ ഉപാദ്ധ്യക്ഷ ടി.എന്‍ സീമയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ആദ്യ ഘട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഇവിടുത്തെ കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കും. പിന്നീട് വെള്ളം ശേഖരിക്കാനും ശുദ്ധജലം ഉറപ്പാക്കുന്നതിനും കിണർ റീചാർജ് , മഴവെള്ള സംഭരണികള്‍, മുളംകാടുകളുടെ നിര്‍മ്മാണം, ഫോറസ്റ്റ് വകുപ്പിന്‍െ സഹകരണത്തോടെ കാവുകളുടെ നിര്‍മ്മാണവും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യകളുടെ ശേഖരം , പുതുതലമുറയെ പൈതൃക വസ്ത്തുക്കള്‍ പരിചയപ്പെടുത്തുന്നതിനായി കലപ്പ, ചക്രം, ആട്ട്കല്ല്, ഉരല്‍, അരകല്ല്, വള്ളം തുടങ്ങിവയുടെ ശേഖരങ്ങള്‍ ഉള്‍പ്പെടുത്തിയ മ്യൂസിയം, ഔഷധ സസ്യങ്ങളുടെ ശേഖരം, നക്ഷത്ര വനം, ശലഭ ഉദ്യാനം, പുന്തോട്ടം, ജൈവപച്ചക്കറി കൃഷി, വിവിധ കലാപരിപാടികള്‍ നടത്തുന്നതിനായി ഓപ്പണ്‍ സ്റ്റേജ്, അപൂര്‍വ സസ്യങ്ങളുടെ ശേഖരം, മാലിന്യ സംസ്കരണത്തിനായി പ്രത്യേക സംവിധാനങ്ങള്‍, പാര്‍ക്ക് സന്ദശിക്കുന്നവര്‍ക്ക് വിശ്രമിക്കാന്‍ മുള കൊണ്ടുള്ള ഇരിപ്പിടങ്ങള്‍, ഏറുമാടങ്ങള്‍, നടപ്പാതകള്‍, തണലേകാന്‍ വള്ളിക്കുടില്‍ തുടങ്ങി നിരവധി പദ്ധതികള്‍ കോര്‍ത്തിണക്കി ഹരിത കേരളത്തിന്‍െ ഏറ്റവും മികച്ച മാതൃകയായ ജൈവവൈവിദ്ധ്യ പാര്‍ക്ക് നിര്‍മ്മിക്കുകയാണ് ലക്ഷ്യം. പാര്‍ക്കിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇണക്കുന്നത് ഹരിതകേരള മിഷനാണ്. നിലവില്‍ പരിശീലന കേന്ദ്രത്തിലെ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ തയാറാക്കുന്ന ശില്‌പോദ്യാനത്തിന്‍െ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. വിവിധ കായിക മേളകള്‍ ഉള്‍പ്പടെ സംഘടിപ്പിക്കുന്നതിനായി പരിശീലന കേന്ദ്രത്തിന് സമീപത്തായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്‌റ്റേഡിയത്തിന്‍െ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്. ജൈവവൈവിദ്ധ്യ പാര്‍ക്ക് കൂടി പൂര്‍ത്തിയാകുന്നതോടെ ഹരിതകേരളത്തിലേക്ക് പൂര്‍ണമായും മുഖം തിരിക്കുന്ന സംസ്ഥാനത്തെ തന്നെ ഏക വിദ്യാഭ്യാസ സ്ഥാപനമായി കോട്ടയം വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) മാറും. ജൈവവൈവിദ്ധ്യ പാര്‍ക്ക് അടിയന്തരമായി നിര്‍മ്മിക്കുന്നതിന്‍െ ഭാഗമായുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി ഡയറ്റ് പ്രിന്‍സിപ്പല്‍ വി.കെ പ്രകാശന്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഇ.പി സോമന്‍,ശരത് ചന്ദ്രൻ , അർച്ചന ഷാജി , മറ്റ് അദ്ധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ക്ക് നിര്‍മ്മിക്കാനുദ്ധേശിക്കുന്ന സ്ഥലം കണ്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജൈവവൈവിദ്ധ്യ പാര്‍ക്ക് ഒരുക്കുന്നതിനുള്ള എല്ലാ സഹകരണവും പിന്തുണയും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിനു നൽകുമെന്ന് ഹരിത കേരളം മിഷൻ ഉറപ്പു നൽകിയിട്ടുണ്ട്.