
ലോകത്തിന്റെ മുഴുവൻ കണ്ണും പാരീസിലേക്ക്: ഒളിംപിക്സിന് കൊടി ഉയരുന്നതു കാണാൻ കാത്തിരിക്കുകയാണ് ലോകം: ഇപ്പോൾ അതീവ സുരക്ഷയിലാണ് പാരിസ്
ഡൽഹി: ലോകത്തിന്റെ മുഴുവൻ കണ്ണും പാരീസിലേക്ക്.ഒളിംപിക്സിന് കൊടി ഉയരുന്നതു കാണാൻ കാത്തിരിക്കുകയാണ് ലോകം.
പാരിസിൽ എവിടെ നോക്കിയാലും സുരക്ഷാസൈനികർ. തിരക്കേറിയ റോഡു കളിൽപോലും കനത്ത പരിശോധന. പ്രധാന റോഡുകളിലെല്ലാം വശങ്ങളിൽ ബാരിക്കേഡുകൾ. മെട്രോ, റെയിൽവേ സ്‌റ്റേഷനു കളിലും കർശന പരിശോധന ഒളിംപിക്സ് 2 ദിനം മാത്രം അകലെ നിൽക്കെ സുരക്ഷാവലയ ത്തിലാണു പാരിസ് നഗരവും പരിസരപ്രദേശങ്ങളും.
വിമാനത്താവളത്തിൽ ഇറ ങ്ങിയ ഉടൻതന്നെ പാരിസിലെ സുരക്ഷയുടെ ചൂടറിഞ്ഞു. ട്രെയിനിൽ താമസസ്‌ഥലത്തേക്കു പോകാനായി വൊളന്റിയർ ക്കൊപ്പം ബാഗേജുമായി വിമാന ത്താവളത്തിനു തൊട്ടുതാഴെയുള്ള റെയിൽവേ സ്‌റ്റേഷനിലേക്ക് ഇറങ്ങിയതായിരുന്നു പെട്ടെന്നാണു തോക്കേന്തിയ സുരക്ഷാഭ ടൻമാർ ഇരച്ചെത്തിയത്.
മുഴു വൻ യാത്രക്കാരെയും സ്‌റ്റേഷ നിൽനിന്ന് പുറത്താക്കി അവർ സ്‌ഥലം ഒഴിപ്പിച്ചു. വലിയ ലഗേജുമായി കഷ്ടപ്പെട്ടു വന്നവർ ശബ്ദമുയർത്തിയപ്പോൾ സൈനികരുടെയും പൊലീസു കാരുടെയും ശബ്ദം അതിനും മുകളിൽ: ഇവാകേറ്റ് (വേഗം സ്‌ഥലംവിട്ടോളൂ..) സ്‌റ്റേഷനിൽ ഉടമ യില്ലാത്ത ഒരു ബാഗ് കണ്ടെത്തിയെന്നും അതിൽ ബോംബ് ഉണ്ടോയെന്ന ആശങ്കയുടെ പുറത്താണു നടപടിയെന്നും വിശദീ കരിച്ച് ഒരു ഓഫിസർ എത്തിയ തോടെ യാത്രക്കാർ അതിവേഗം സ്ഥലത്തുനിന്നു മാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനവീഥികളിലെല്ലാം പൊ ലീസുണ്ട്. ഉദ്ഘാടനച്ചടങ്ങ് സമാപിക്കുന്ന ത്രാക്കാശ്രോ ഗാർഡനു സമീപം പൊലീസി ന്റെ റൂട്ട് മാർച്ച്, നഗരത്തിൽ മാ ത്രം 45,000 പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട ന്നാണു കണക്ക്.
ഇതിനു പുറമേ ഫ്രാൻസിന്റെ കരസേനയിൽനി ന്നുള്ള 15,000 സൈനികരും ഡ്യൂ ട്ടിയിലുണ്ടാകും ആശങ്കകളെ വേലിക്കെട്ടിനു പുറത്തുനിർത്തി ഒളിംപിക്സിനു കൊടി ഉയരുന്നതു കാണാൻ ഈ നഗരവും ലോകവും കാത്തിരിക്കുന്നു…. സുരക്ഷിതമാകട്ടെ..! എല്ലാം