video
play-sharp-fill

പരീക്ഷകള്‍ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹരീഷ് പേരടി

പരീക്ഷകള്‍ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹരീഷ് പേരടി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എസ്‌എസ്‌എല്‍സി പരീക്ഷ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വിജയശതമാനം സംബന്ധിച്ചും മറ്റും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോള്‍ ഇതാ നടന്‍ ഹരീഷ് പേരടി രംഗത്ത്. നേരിട്ട് അല്ലാതെയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്‌എസ്‌എല്‍സി ഫലം സംബന്ധിച്ച്‌ ഹരീഷ് പേരടി പ്രതികരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകള്‍ നിരോധിച്ചാല്‍ എല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത നിലവാരവും കണ്ടെത്താന്‍ പറ്റും. അല്ലാത്ത കാലത്തോളം നമ്മള്‍ തോല്‍ക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറുമെന്നാണ് ഹരീഷ് പേരടി പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…അല്ലെങ്കില്‍ പരീക്ഷകള്‍ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകള്‍ നിരോധിച്ചാല്‍ എല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത നിലവാരവും കണ്ടെത്താന്‍ പറ്റും.

അല്ലാത്ത കാലത്തോളം നമ്മള്‍ തോല്‍ക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറും. എല്ലാവര്‍ക്കും ജയിക്കാനുള്ളതാവണം ആധുനിക വിദ്യാഭ്യാസം..എല്ലാ അറിവുകളും ആരെയും തോല്‍പ്പിക്കാനാവരുത്..തോറ്റുപോയ ആരും ഇല്ലാത്ത കാലത്തെ. നിങ്ങള്‍ ജയിച്ചവര്‍ ആവുകയുള്ളു. യഥാര്‍ത്ഥ വിജയികള്‍ ആവുകയുള്ളു.