പ്രാര്‍ത്ഥനയോടെ ഉറ്റുനോക്കി രാജ്യം; പ്രതീക്ഷയോടെ രണ്ടാം മെഡല്‍ വെടിവെച്ചിടാൻ മനു ഭാകര്‍; വെങ്കലപ്പോര് ഇന്ന്
പാരീസ്: ഇന്ത്യൻ ഷൂട്ടർ മനു ഭാകറിന്റെ രണ്ടാം മെഡല്‍ പ്രതീക്ഷിച്ച് രാജ്യം.
10 മീറ്റർ എയർ പിസ്റ്റളില്‍ വെങ്കലം നേടിയ മനു മിക്‌സ്ഡ് ഇനത്തിലും വെങ്കല മെഡല്‍ പോരിന് യോഗ്യത നേടിയിട്ടുണ്ട്.
സരബ്‌ജോത് സിംഗുമായി ചേർന്നാണ് മനു മത്സരത്തിനിറങ്ങിയത്. 580 പോയിന്റാണ് ഇരുവരും സ്വന്തമാക്കിയത്.
ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇരുവർക്കും സ്വർണ മെഡലിനുള്ള പോരാട്ടം നഷ്ടമായത്. ഒന്നാം സ്ഥാനത്തുള്ള ടർക്കിഷ് സംഘത്തിന് 582 പോയിന്റാണുള്ളത്. 581 പോയിന്റുള്ള സെർബിയൻ ടീം രണ്ടാം സ്ഥാനത്താണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയയോടാണ് ഇന്ത്യ മത്സരിക്കുക. ഈ ഇനത്തില്‍ കളിച്ച ഇന്ത്യയുടെ തന്നെ റിതം സാങ്‌വാൻ – അർജുൻ സിംഗ് ചീമ എന്നിവർക്ക് പത്താം സ്ഥാനത്താണ് അവസാനിപ്പിക്കാൻ സാധിച്ചത്.
അതേസമയം, ഷൂട്ടിംഗ് റേഞ്ചില്‍ മികച്ച പ്രകടനങ്ങള്‍ കണ്ടെങ്കിലും ഇന്നലെ മെഡലുകള്‍ സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. വനിതകളുടെ 10 മീറ്റർ എയർ റൈഫിള്‍ ഫൈന രമിത ജിൻഡാളിന് മുന്നേറാൻ സാധിച്ചില്ല. ഏഴാം സ്ഥാനത്താണ് താരം മത്സരം അവസാനിപ്പിച്ചത്. 145.3 പോയിന്റാണ് താരത്തിന് ലഭിച്ചത്.
തലനാരിഴയ്ക്കാണ് പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിളില്‍ ഇന്ത്യക്ക് മെഡല്‍ നഷ്‌ടമായത്. ഇന്ത്യയുടെ അർജുൻ ബബുത ഐതിഹാസിക പോരാട്ടം കാഴ്‌ചവെച്ച് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ്, സ്വീഡിഷ്, ക്രൊയേഷ്യൻ താരങ്ങളോട് വാശിയേറിയ പോരാട്ടം കാഴ്‌ചവെച്ചാണ് ബബുത കീഴടങ്ങിയത്.