play-sharp-fill
പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍ ; ഷൂട്ടിങ്ങില്‍ മനു ഭാകര്‍ ഫൈനലില്‍

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍ ; ഷൂട്ടിങ്ങില്‍ മനു ഭാകര്‍ ഫൈനലില്‍

സ്വന്തം ലേഖകൻ

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മനു ഭാകറാണ് ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ പ്രതീക്ഷ നല്‍കി മുന്നേറിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മനു ഭാകര്‍ ഫൈനലില്‍ കടന്നത്.

യോഗ്യതാ റൗണ്ടില്‍ 580 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാകറിന്‍റെ മുന്നേറ്റം. മറ്റൊരു ഇന്ത്യന്‍ താരം റിഥം സംഗ്വാന്‍ യോഗ്യതാ റൗണ്ടില്‍ പുറത്തായി. 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്. നാളെ വൈകീട്ട് മൂന്നരയ്ക്കാണ് ഫൈനല്‍ മത്സരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരിസ് ഒളിംപിക്‌സിലെ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് ആദ്യം നിരാശയായിരുന്നു ഫലം. ആദ്യ ദിനത്തിലെ പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്‌ജോത് സിങ്ങും അര്‍ജുന്‍ സിങ് ചീമയും ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. സരബ്ജോത് ഒന്‍പതാം സ്ഥാനത്തും അര്‍ജുന്‍ പതിനെട്ടാം സ്ഥാനത്തുമായാണ് ഫിനിഷ് ചെയ്തത്.