ഭക്തിനിർഭരമായി പരിപ്പ് എസ് എൻ ഡി പി യൂത്ത്മൂവ്മെന്റിന്റെ ശിവരാത്രി താലപ്പൊലി ഘോഷയാത്ര

Spread the love

 

സ്വന്തം ലേഖകൻ
പരിപ്പ്: പരിപ്പ് എസ്എൻഡിപി ശാഖാ യോഗം യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ വനിതാസംഘം, കുമാരി സംഘം, ബാലജന യോഗം എന്നിവയുടെ സംയുക്ത സഹകരണത്തോടെ പരിപ്പ് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ നിന്നും ശ്രീ മഹാദേവക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി ഘോഷയാത്ര ഭക്തിനിർഭരമായി.

ക്ഷേത്രം ശാന്തി വിനോദ് ആദ്യ താലം കൈമാറി. ഏഴരയോടെ പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേർന്ന താലം, മേൽശാന്തി രാഗേഷ് ചേർത്തലയുടെ കാർമ്മികത്വത്തിൽ അഭിഷേകം ചെയ്തു. താലപ്പൊലി ഘോഷയാത്രയെ യക്ഷിയാലിൻചുവട്ടിൽ ക്ഷേത്രോപദേശക സമിതിയംഗങ്ങൾ സ്വീകരിച്ചു.

ശാഖാ പ്രസിഡൻ്റ് കെ.സി. ശ്യാംജി, സെക്രട്ടറി ഇൻ ചാർജ് എം.എസ്. ശിവകുമാർ, വനിതാ സംഘം പ്രസിഡൻ്റ് രമ്യാ മഹേഷ്, സെക്രട്ടറി സോണിയ പി. മോഹൻ, യൂത്ത്മൂവ്മെന്റ് പ്രസിഡൻ്റ് കെ.എസ്. അഭിജിത്, വൈസ് പ്രസിഡൻ്റ് പി.എസ്. അഭിജിത്, അജയ് അനുകുമാർ, എം. സുമേഷ്, ജി. പ്രതാപ് എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group