
പരിപ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡ്, കോട്ടയം ഗ്രൂപ്പ്, പരിപ്പ് സബ് ഗ്രൂപ്പ് മേജർ പരിപ്പ് ശ്രീമഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ നാളെ വെളുപ്പിന് നടക്കും.
സമ്പത് സമൃദ്ധിക്കും കുംടുംബ ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന ചടങ്ങാണ് നിറയും പുത്തരിയും. പുരാതനകാലത്ത് കതിർക്കറ്റയിൽ ആലിലയും മാവിലയും വച്ച്
കെട്ടിയ ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന കതിർക്കറ്റകൾ ഇട്ടതിനു ശേഷമേ പത്തായം, മറ്റ് ധാന്യപ്പുരകൾ എല്ലാം നിറയ്ക്കാറുണ്ടായിരുന്നുള്ളൂ. ഈ ചടങ്ങാണ് വിവിധ ക്ഷേത്രങ്ങളിൽ നടന്നു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ 30/07/2025 നാളെ രാവിലെ ആറുമണിക്ക് പുത്തരി നിവേദ്യത്തിനും മറ്റ് നിറപുത്തരി ചടങ്ങുകൾക്കും ശേഷം,
ഏഴുമണിയോടുകൂടി ക്ഷേത്രനട അടയ്ക്കുന്നതാണ്. പിന്നീട് വൈകുന്നേരം അഞ്ചിന് മാത്രമേ നടതുറക്കൂവെന്നും ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.