
പരിപ്പ്: പരിപ്പ് മാതംഗീസ് സ്കൂൾ ഓഫ് മ്യൂസിക്ക്
23 – മത്
ശ്രീരാമ നവമി ആഘോഷം
2025 ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 7.30 മുതൽ പരിപ്പ് ശ്രീമഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.
പഞ്ചരത്ന കീർത്തനാലാപനം, ഗുരുപൂജ, പുരസ്ക്കാരസമർപ്പണം, സാംസ്കാരിക സമ്മേളനം, കെ.എസ്. സത്യമൂർത്തി, ഗോപി കൊടുങ്ങല്ലൂർ അനുസ്മരണം എന്നിവയാണ് പരിപാടികൾ.
രാവിലെ 7.30ന് സംഗീതാർച്ചന
8.30-ന് പഞ്ചരത്ന കീർത്തനാലാപനം.
10 -ന് സാംസ്കാരികസമ്മേളനം.
അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ഘാടനം സംസ്ഥാന സഹകരണ – ദേവസ്വം- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
മുഖ്യപ്രഭാഷണം കെ. ഫ്രാൻസിസ് ജോർജ് എംപി .
ഗുരുക്കന്മാരേയും പുരസ്കാര ജേതാക്കളെയും
പരിചയപ്പെടുത്തുന്നത് പ്രശസ്ത വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദൻ ,
കെ.എസ്. സത്യമൂർത്തി, ഗോപി കൊടുങ്ങല്ലൂർ
അനുസ്മരണം .
ആർ. ഗോപികൃഷ്ണൻ (പ്രസിഡൻ്റ്എൻഎസ്എസ് കരയോഗം പരിപ്പ്) , അയ്മനം
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
വിജി രാജേഷ് എസ്. ലക്ഷ്മണൻ (ജില്ലാ പ്രസിഡൻ്റ്, കേരള ബ്രാഹ്മണസഭ, കോട്ടയം)
സുമ പ്രകാശ് (വാർഡ് മെമ്പർ, അയ്മനം ഗ്രാമപഞ്ചായത്ത്) കെ. സി. ശ്യാംജി (പ്രസിഡൻ്റ് എസ്എൻഡിപി ശാഖായോഗം പരിപ്പ്) എന്നിവർ ആശംസകൾ അർപ്പിക്കും.



