
പരിപ്പ്: കാളകാട്ട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവം ആഗസ്റ്റ് 26, 27 തീയതികളിൽ നടക്കും.
ആഗസ്റ്റ് 26 (ചിങ്ങം 10) ചൊവ്വാഴ്ച രാവിലെ അഞ്ചിന് നടതുറപ്പ്, നിർമ്മാല്യ ദർശനം, 5.15ന് അഭിഷേകം, 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8.00ന് അഷ്ടാഭിഷേകം,
ഗണേശധാര, വിശേഷാൽ പൂജകൾ. വൈകുന്നേരം 5.30 മുതൽ 6.30 വരെ പുഷ്പാഭിഷേകം, ദീപക്കാഴ്ച, ദീപാരാധന, 7.30ന് അത്താഴപൂജ എന്നിവ നടക്കും.
ആഗസ്റ്റ് 27 ബുധൻ (ചിങ്ങം 11) വിനായകചതുർത്ഥി ദിവസം രാവിലെ 4.30ന്
നടതുറപ്പ്, 4.45ന് അഭിഷേകം, 5.30ന് 108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമം, 6.00ന് ഉഷപൂജ, 7.30 മുതൽ 8.30 വരെ അഷ്ടാഭിഷേകം, ഗണേശധാര, 8.30 മുതൽ 11.30 വരെ കളഭകലശപൂജ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
കളഭാഭിഷേകം, 11.30 ന് ഉച്ചപൂജ. വൈകുന്നേരം 5.30 മുതൽ 6.30 വരെ അപ്പം മൂടൽ, ദീപക്കാഴ്ച, ദീപാരാധന 7.00ന് സംഗീതക്കച്ചേരി. വോക്കൽ: മാതംഗി സത്യമൂർത്തി, മൃദംഗം മാസ്റ്റർ ഏകാൻഷു നാരായണൻ, വയലിൻ: വീണ സന്തോഷ്. രാത്രി 8.00ന് അത്താഴപൂജ എന്നിവയും നടക്കുമെന്ന് ക്ഷേത്രം മുഖ്യകാർമ്മികൻ നരസിംഹൻ നമ്പൂതിരി അറിയിച്ചു.