കോട്ടയം പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷാർച്ചനയും ശതകലശവും നാളെ: മുഖ്യ കാർമ്മികൻ ക്ഷേത്രം തന്ത്രി മറ്റപ്പിള്ളിമന നാരായണൻ നമ്പൂതിരിപ്പാട്: ഭജൻസും ഭക്തി ഗാനസുധയും ഉണ്ടാകും.

Spread the love

പരിപ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഗ്രൂപ്പ് പരിപ്പ് സബ് ഗ്രൂപ്പിൽപ്പെട്ട മേജർ പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷാർച്ചനയും ശതകലശവും നാളെ ഓഗസ്റ്റ് 24 (ചിങ്ങം 8, ഞായറാഴ്ച) നടക്കും. ക്ഷേത്രം തന്ത്രി മറ്റപ്പിള്ളിമന നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ പതിനഞ്ചിലധികം പുരോഹിതൻമാർ ചേർന്നാണ് ചടങ്ങുകൾ പൂർത്തിയാക്കുക.

ഇതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.
ഓഗസ്റ്റ് 24 (ചിങ്ങം 8) ഞായറാഴ്ച രാവിലെ 5.00ന് നടതുറക്കൽ, നിർമ്മാല്യദർശനം, അഭിഷേകം. 6.40 മുതൽ 7.30 വരെ ഉഷഃപൂജ, 8.00ന് പന്തീരടിപൂജ. ലക്ഷാർച്ചനാ

മണ്ഡപത്തിൽ രാവിലെ 6.00ന് കലശപൂജ, 6.30 മുതൽ 12 വരെ ലക്ഷാർച്ചന പ്രാരംഭം. ദേവസന്നിധിയിൽ 9.30 മുതൽ 11.00 വരെ നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം ഉച്ചപൂജ. 12.00ന് മഹാപ്രസാദമൂട്ട്. ഉച്ചകഴിഞ്ഞ് 3.00 മുതൽ 6.30 വരെ അർച്ചന. രാത്രി 7.00ന് കലശം എഴുന്നള്ളത്ത്. 7.15 ന് കലശാഭിഷേകം തുടർന്ന് അത്താഴപൂജ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവരങ്ങിൽ ഉച്ചയ്ക്ക് 12.00ന് ഹരിശ്രീ ഭജൻസ് ചെങ്ങളം അവതരിപ്പിക്കുന്ന ഭജൻസ്. രാത്രി 8.00ന് തൃപ്പൂണിത്തുറ രാഗാർണ്ണവം അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം എന്നിവയാണ് പരിപാടികൾ.

അർച്ചന, കുടുംബാർച്ചന, നക്ഷത്രനാമ കലശം ഇവ ചെയ്യുവാനുള്ള പ്രത്യേക സംവിധാനം ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അർച്ചന (100 രൂപ), കുടുംബാർച്ചന (500 രൂപ – കുടുംബത്തിലെ എല്ലാ ആളുകളുടെയും പേരും നാളും

ചേർത്ത് അർച്ചന ചെയ്യുന്നു) നക്ഷത്രനാമ കലശം (750 രൂപ) എന്നിവയാണ് വഴിപാടുകൾ. വൈകിട്ട് 7.30ന് ശേഷം അരവണ പായസം ഉൾപ്പടെയുള്ള വഴിപാട് പ്രസാദം കൗണ്ടറിൽ നിന്നും വിതരണം ചെയ്യുന്നതാണ്.