പത്താമത് കൈരളി ജലോത്സവം നാളെ ഉച്ചകഴിഞ്ഞ് കോട്ടയം പരിപ്പ് തൊള്ളായിരം പാലത്തിനു സമീപമുള്ള നെട്ടായത്തിൽ നടക്കും: രജിസ്ട്രേഷൻ ഇന്നവസാനിക്കും.

Spread the love

പരിപ്പ് : കൈരളി യൂത്ത് ക്ലബിൻ്റ ആഭിമുഖ്യത്തിൽ ടീം എമർജൻസി ഈരാറ്റുപേട്ടയുടെ സഹകരണത്തോടെ നടക്കുന്ന 10-മത് കൈരളി ജലോത്സവം നവംബർ 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് തൊള്ളായിരം പാലത്തിനു സമീപമുള്ള നെട്ടായത്തിൽ നടക്കും.

video
play-sharp-fill

11, 7, 5, 3, 2, 1 ആൾ വീതം തുഴയുന്ന വള്ളങ്ങൾക്കാണ് മത്സമുള്ളത്. 11, 7 ആൾ വിഭാഗങ്ങൾ തടി വള്ളങ്ങളിലും മറ്റുള്ളവ ഫൈബർ വള്ളങ്ങളിലുമാകും മത്സരം. അഞ്ച് ആൾ വിഭാഗം രണ്ടിനത്തിലും മത്സരമുണ്ടാകും.

മത്സരത്തിൻ്റെ രജിസ്ട്രേഷൻ ഇന്നു (ശനിയാഴ്ച) വൈകുന്നേരം അഞ്ച് മണിയ്ക്ക് അവസാനിക്കും. ചില വിഭാഗങ്ങളിൽ പങ്കെടുക്കാവുന്ന പരമാവധി എണ്ണം വള്ളങ്ങളുടെയും രജിസ്ട്രേഷൻ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
മത്സര വള്ളംകളി കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഉത്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലബ് രക്ഷാധികാരി ആഗ്നൽ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളത്തിൽ ഇപ്റ്റ ഏറ്റുമാനൂർ മണ്ഡലം പ്രസിഡൻ്റ് മനോജ് കരീമഠം മുഖ്യപ്രഭാക്ഷണം നടത്തും. ജില്ലാ ഗവ. പ്ലീഡർ അഡ്വ. അജി ജോസഫ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഡിറ്റിപിസി ജില്ലാ സെക്രട്ടറി അതിർ സണ്ണി ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കും.

മേരാ യുവ ഭാരത് ഡപ്യൂട്ടി ഡയറക്ടർ എച്ച്. സച്ചിൻ, ടീം എമർജൻസി രക്ഷാധികാരി ജോഷി മൂഴിയാങ്കൽ, കൃഷ്ണാ ഫൈനാൻസ് മാനേജിംഗ് ഡയറക്ടർ ദിലീപ് കുമാർ, വാർഡ് മെമ്പർ സുമാ പ്രകാശ്, ടീം എമർജൻസി പ്രസിഡൻ്റ് അഫ്സൽ ഇ.പി., സീരിയൽ ചലച്ചിത്ര താരം ജി. ജഗദീഷ്, ടീം എമർജൻസി സെക്രട്ടറി അഡ്വ. മുഹമ്മദ് സുഹൈൽഖാൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

ക്ലബ് ബോർഡ് പ്രസിഡൻ്റ് മഹേഷ് മംഗലത്ത് സ്വാഗതവും ക്ലബ് സെക്രട്ടറി പി.ബി. സന്തോഷ് നന്ദിയും പറയും. മത്സരശേഷം വിജയികൾക്ക് ഡോ. വൈ. പ്രസാദ് സമ്മാനങ്ങൾ വിതരണം ചെയ്യും.
മത്സര വള്ളങ്ങളുടെ രജിസ്ട്രേഷന് 9846838323, 7994933707, 8086812050 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.