പരിപ്പ് എസ്എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 20-മത് വാർഷികാഘോഷം നടത്തി.

Spread the love

 

സ്വന്തം ലേഖകൻ
പരിപ്പ്: ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷം നടത്തി. പരിപ്പ് എസ്എൻഡിപി ശാഖാ യോഗത്തിലെ വനിതാസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 20 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷത്തിന്
പിടിഎ പ്രസിഡൻ്റ് മഹേഷ് മംഗലത്ത് പതാക ഉയർത്തിയതോടെ തുടക്കമായി.

വൈകുന്നേരം 5ന് എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ ഉത്ഘാടനം നിർവഹിച്ചു. ഫ്ലവേഴ്സ് റ്റോപ് സിംഗർ സീസൺ 3 വിന്നർ എസ്. നിവേദിത മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ എസ്എൻഡിപി വനിതാസംഘം കോട്ടയം യൂണിയൻ സെക്രട്ടറി സുഷമാ മോനപ്പൻ അദ്ധ്യക്ഷത വഹിച്ചു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

സ്കൂൾ പ്രിൻസിപ്പാൾ അനിലാ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. പരിപ്പ് എസ്എൻഡിപി ശാഖാ പ്രസിഡന്റ് ശ്യാംജി കെ.സി., വാർഡ് മെമ്പർ സുമാ പ്രകാശ്, ശാഖാ സെക്രട്ടറി ഇൻചാർജ് ശിവദാസ്, യൂണിയൻ കമ്മിറ്റി മെമ്പർ ധനീഷ് കുമാർ, സ്കൂൾ മാനേജർ സോണിയാ പി. മോഹൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഭിജിത്ത് കെ.എസ്. എന്നിവർ ആശംസകളർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാസംഘം പ്രസിഡന്റ് രമ്യ മഹേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റിമി കെ. മണി കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.