പരിപ്പ് എസ്എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 20-മത് വാർഷികം മാർച്ച് 3-ന്:

Spread the love

 

സ്വന്തം ലേഖകൻ
പരിപ്പ്: ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഇരുപതാമത് വാർഷികം മാർച്ച് 3-ന് ഞായറാഴ്ച നടക്കും. പരിപ്പ് എസ്എൻഡിപി ശാഖാ യോഗത്തിന്റെ പോഷകസംഘടനയായ 112-ാം നമ്പർ വനിതാസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 20 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഇരുപതാമത് വാർഷിക സമ്മേളനത്തിൽ ഫ്ലവേഴ്സ് റ്റോപ് സിംഗർ സീസൺ 3 വിന്നർ എസ്. നിവേദിത മുഖ്യാതിഥിയായി ഭദ്രദീപം തെളിയിക്കും.

video
play-sharp-fill

പരിപ്പ് 264-ാം നമ്പർ എസ്എൻഡിപി ശാഖാ പ്രസിഡന്റ് ശ്യാംജി കെ.സി. ഉത്ഘാടന സന്ദേശം നൽകും. എസ്എൻഡിപി വനിതാസംഘം കോട്ടയം യൂണിയൻ സെക്രട്ടറി സുഷമാ മോനപ്പൻ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ് സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. സ്കൂൾ പ്രിൻസിപ്പാൾ അനിലാ ബാബു റിപ്പോർട്ട് അവതരിപ്പിക്കും.

എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ, വാർഡ് മെമ്പർ സുമാ പ്രകാശ്, ശാഖാ സെക്രട്ടറി റെജിമോൻ കോയിത്തറ, യൂണിയൻ കമ്മിറ്റി മെമ്പർ ധനീഷ് കുമാർ, സ്കൂൾ മാനേജർ സോണിയാ പി. മോഹൻ, 13-ാം നമ്പർ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഭിജിത്ത് കെ.എസ്., പിടിഎ പ്രസിഡന്റ് മഹേഷ് മംഗലത്ത് എന്നിവർ ആശംസകൾ അർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാസംഘം പ്രസിഡന്റ് രമ്യ മഹേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റിമി കെ. മണി കൃതജ്ഞതയും പറയും. സമ്മേളനാനന്തരം കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.