ഒളശ്ശ – പരിപ്പ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളി പ്രകടനവും യോഗവും പരിപ്പിൽ സംഘടിപ്പിച്ചു.

Spread the love

അയ്മനം : സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്കിയ തൊഴിലാളികൾ അയ്മനം വെസ്റ്റ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒളശ്ശ

video
play-sharp-fill

ഇല്ലത്ത്കവലയിൽ നിന്ന് പരിപ്പിലേയ്ക്ക് പ്രകടനം നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പണിമുടക്ക് ഇവിടെ പൂർണമായിരുന്നു.

തുടർന്ന് പരിപ്പിൽ ചേർന്ന യോഗത്തിൽ സി പി എം ലോക്കൽ കമ്മറ്റി അംഗം ബിബി കെ. മാത്യു അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമോദ് ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് പി.പി. ബിജോഷ് സ്വാഗതം ആശംസിച്ചു. പാർട്ടി ലോക്കൽ സെക്രട്ടറി ബി.ജെ. ലിജീഷ് അഭിവാദ്യം അർപ്പിച്ചു.

സി.ഐ.ടി.യു ഏരിയാ കമ്മറ്റി അംഗം എം.പി. മോഹനൻ നന്ദി പറഞ്ഞു.