
പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥര്‍; ധാര്‍മിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വമെന്ന് ഹൈക്കോടതി
കൊച്ചി: പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി.
മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തുന്ന പിതാവിനെ സംരക്ഷിക്കേണ്ടത് ധാര്‍മിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണ്.
വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുര്‍ബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് പറഞ്ഞു. ഖുര്‍ ആനും ബൈബിളും അടക്കം വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചാണ് കോടതി ഉത്തരവ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം വളാഞ്ചേരി എടയൂരിലെ 74-കാരന് ആണ്‍മക്കള്‍ മാസം തോറും 20,000 രൂപ നല്‍കണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂര്‍ കുടുംബക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ എത്തിയത്.
Third Eye News Live
0