
കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി.
1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം 4 ഉം വകുപ്പുകള്‍ 2005 ലെ നിയമത്തിലെ സെക്ഷന്‍ 6 ന് വിരുദ്ധമാണെന്നും അതിനാല്‍ ആ വ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എസ്.ഈശ്വരന്‍ ഉത്തരവില്‍ വ്യക്തമാക്കി.
കോഴിക്കോട് സബ്കോടതി ഉത്തരവിനെതിരെ എന്‍പി രമണിയും മറ്റും സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് എസ് ഈശ്വരന്റെ ഉത്തരവ്. പെണ്‍മക്കളെ ലക്ഷ്മി ദേവിയോട് ഉപമിക്കുന്ന ഒരു വാക്യത്തോടെയാണ് കോടതി വിധി പറഞ്ഞത്. സ്‌കന്ദപുരാണത്തിലെ ‘ഒരു മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യം’ എന്ന വാക്യവും ഉത്തരവില്‍ കോടതി പരാമര്‍ശിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബര്‍ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.