പത്താം ക്ലാസ് വിദ്യാർത്ഥികളെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ സ്‌കൂളിൽ കയറി മർദ്ദിച്ചുവെന്ന് പരാതി

Spread the love

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥികളെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ സ്‌കൂളിൽ കയറി മർദ്ദിച്ചുവെന്ന് പരാതി. ബാലുശ്ശേരി കിനാലൂർ പൂവമ്പായി ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം.

വെള്ളിയാഴ്ച്ച ഇവരുമായി വാക് തർക്കം ഉണ്ടായതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ മുഹമ്മദ് മിഷാൽ, ഫദൽ, അംജത് രോഷൻ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.