പാറേക്കടവ് പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിക്കുന്നു

പാറേക്കടവ് പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിക്കുന്നു

 

സ്വന്തം ലേഖകൻ

കോട്ടയം : പാറേക്കടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നാലു വർഷമായി മുടങ്ങി കിടക്കുന്നതിൽ പ്രതിഷേധിച്ച് പാലത്തിന്റെ ചരമവാർഷികമാചരിക്കുവാൻ തീരുമാനിച്ചു. മീനച്ചിലാറിന്റെ ഇരു കരകളെ തമ്മിൽ ബന്ധിപ്പിച്ച് നിരവധി ആളുകൾക്ക് പ്രയോജനകരമായ രീതിയിൽ നിർമ്മാണം ആരംഭിച്ച പാറേക്കടവ് പാലത്തിന്റെ പണികൾ നാലുവർഷമായി മുടങ്ങിക്കിടക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് അയർക്കുന്നം വികസന സമിതിയും നാട്ടുകാരും സംയുക്തമായി നാലാമത് ചരമ വാർഷികമാചരിക്കാൻ തീരുമാനിച്ചത്.

ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയും അയർക്കുന്നം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. തൂണുകൾ എല്ലാം സ്ഥാപിച്ച് പണിമുടങ്ങി കിടക്കുന്ന ഈ പാലം നാട്ടുകാർക്കെന്നും സങ്കടകാഴ്ച്ചയാണ്.മെഡിക്കൽ കോളേജിലടക്കം നിരവധി ആശുപത്രികൾ, യൂണിവേഴ്സിറ്റി, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് വളരെ എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന പാലമാണിത്. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച്ച രാവിലെ പത്തരക്ക് വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിഷേധ സംഗമം പി. സി ജോർജ്ജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.ഈ യോഗത്തിൽ വിവിധ സാമൂഹിക സാമുദായിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുമെന്ന്.അയർക്കുന്നം വികസന സമിതി് സെക്രട്ടറി അഡ്വ.കെ. എസ് മുരളീകൃഷ്ണൻ അറിയിച്ചു.