പാറേക്കടവ് പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ചു.
സ്വന്തം ലേഖകൻ
കോട്ടയം : പാറേക്കടവ് പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ചു. ആറുമാനൂർ മീനച്ചിലാറിന്റെ ഇരുകരകളെ തമ്മിൽ ബന്ധിപ്പിച്ച് നിരവധി ആളുകൾക്ക് പ്രയോജനകരമായ രീതിയിൽ നിർമ്മാണം ആരംഭിച്ച പാറേക്കടവ് പാലത്തിന്റെ പണികൾ നാലുവർഷമായി മുടങ്ങിക്കിടക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് അയർക്കുന്നം വികസന സമിതിയുടെ നേതൃത്വത്തിലാണ് പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ചത്.
പ്രതിഷേധ സമരം പ്രസിഡന്റ് ജോയി കൊറ്റത്തിന്റെ അദ്ധ്യക്ഷതയിൽ പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. ഫാ.മാണി കല്ലാപ്പുറം മുഖ്യപ്രഭാഷണം നടത്തി. ലിസമ്മ ബേബി, ബിനോയി മാത്യു,ജോയിസ് കൊറ്റത്തിൽ, ഗീത രാധാകൃഷ്ണൻ, അജിത് കുന്നപ്പള്ളി, ജെയിംസ് കുന്നപ്പള്ളി,അഡ്വ.മുരളീകൃഷ്ണൻ,ജോണി എടേട്ട്,ജിജി നാഗമറ്റം,എബ്രാഹം ഫിലിപ്പ്,ജോസ് വാതല്ലൂർ, കെ.സി ഐപ്പ്,തേക്കിൽ ഉണ്ണികൃഷ്ണൻ,ബാബു രാജേന്ദ്രദാസ്, എം.ജി ഗാപാലൻ,അജിത് കുമാർ, ജയദാസ് എൻ,ബാബു തോട്ടം,കെ.കെ വിജയൻ,പി.കെ സോമൻ നായർ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് തെണ്ണൂറു വയസ്സുള്ള വൃദ്ധ കർഷകൻ എം.സി ചന്ദ്രശേഖരൻ നായരെ ആദരിച്ചു. ക്യാൻസർ രോഗിക്കുള്ള ചികിത്സ സഹായവും പി.സി ജോർജ്ജ് കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group