കഞ്ഞിക്കുഴി സ്കൈലൈൻ റിവർവാലിയിലെ 5-ഡി എന്ന വീട് ഇനി നൻമയുടെ സ്മാരകമാകും ;  ശാരീരിക അവശതകളെ തുടര്‍ന്ന് അന്ത്യം സംഭവിച്ച പ്രദീപ്മേനോന്റെ കോട്ടയത്തെ സ്വന്തം വീട് കുട്ടികളുടെ ക്ഷേമത്തിനായുള്ള സോലേസ് എന്ന സന്നദ്ധസംഘടനയ്ക്ക്‌

കഞ്ഞിക്കുഴി സ്കൈലൈൻ റിവർവാലിയിലെ 5-ഡി എന്ന വീട് ഇനി നൻമയുടെ സ്മാരകമാകും ;  ശാരീരിക അവശതകളെ തുടര്‍ന്ന് അന്ത്യം സംഭവിച്ച പ്രദീപ്മേനോന്റെ കോട്ടയത്തെ സ്വന്തം വീട് കുട്ടികളുടെ ക്ഷേമത്തിനായുള്ള സോലേസ് എന്ന സന്നദ്ധസംഘടനയ്ക്ക്‌

സ്വന്തം ലേഖകൻ 

കോട്ടയം: മൂന്നുവർഷം മുമ്പാണ്. രോഗബാധിതരായ കുട്ടികള്‍ക്കുവേണ്ടി പ്രവർത്തിക്കുന്ന സോലേസ് എന്ന സംഘടനയുടെ സ്ഥാപക സെക്രട്ടറി ഷീബ അമീറിന് ഒരു ഫോണ്‍കോള്‍.

യു.എസില്‍ നിന്നാണ്. വിളിച്ചത് യു.എസില്‍ കോളമിസ്റ്റായ സ്വപ്ന ജയകുമാർ. തന്റെ അച്ഛന്റെ സഹോദരിയുടെ മകൻ പ്രദീപ്മേനോൻ കോട്ടയത്തെ അദ്ദേഹത്തിന്റെ വില്ല ‘സൊലേസിന്’ സംഭാവനയായി നല്‍കാൻ ആഗ്രഹിക്കുന്നെന്നാണ് സ്വപ്ന പറഞ്ഞത്. അന്ന് സമ്മതിച്ചെങ്കിലും കൂടുതല്‍ അന്വേഷിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാഴ്ചമുമ്പു  വീണ്ടും ഒരു ഫോണ്‍ കൂടി വന്നു. ‘പ്രദീപ് മേനോൻ മരിച്ചു. കഞ്ഞിക്കുഴിയിലെ വില്ല സംഘടനയുടെ പേരില്‍ എഴുതിവെച്ചിട്ടുണ്ട്. വില്‍പ്പത്രം കൈമാറാൻ ആഗ്രഹിക്കുന്നു. ‘-ഇതായിരുന്നു ബന്ധുവിന്റെ വാക്കുകള്‍.

ഒരിക്കലും കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത ഒരാള്‍ തന്റെ സ്വത്ത് ദാനമായി നല്‍കുന്നുവെന്ന് ഷീബ അമീറിന് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. കഴിഞ്ഞയാഴ്ച വില്‍പ്പത്രത്തിന്റെ കോപ്പി ഷീബയ്ക്ക് സ്വപ്ന കൈമാറി. കഞ്ഞിക്കുഴി സ്കൈലൈൻ റിവർവാലിയിലെ 5-ഡി എന്ന വീട് അങ്ങനെ നൻമയുടെ സ്മാരകമാകും. വീട് കാണാൻ സൊലേസ് ഭാരവാഹികള്‍ തിങ്കളാഴ്ച കഞ്ഞിക്കുഴിയിലെത്തി.

‘വില്‍പ്പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങിയപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. അദ്ദേഹം മരിക്കുന്നതിനുമുമ്ബ് കാണാൻ സാധിച്ചില്ലല്ലോ. 1.3 കോടി രൂപ വിലമതിക്കുന്നതാണ് വീട്. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്ന എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. ‘-ഷീബ അമീർ പറഞ്ഞു. സോലേസ് വൈസ് പ്രസിഡന്റ് ഇ.എം. ദിവാകരനൊപ്പമാണ് ഷീബ അമീർ കോട്ടയത്ത് എത്തിയത്.

പ്രദീപ് മേനോൻ

കോട്ടയം മുട്ടമ്ബലത്ത് കാർത്തികയില്‍ പരേതനായ കെ.പി.എ. മേനോന്റെ മകൻ. ശാരീരിക അവശതകളുണ്ടായിരുന്നു. ബിരുദാനന്തരബിരുദധാരി. അവിവാഹിതൻ. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 60-ാം വയസ്സില്‍, ജനുവരി 14-നാണ് അന്തരിച്ചത്. അച്ഛൻ കെ.പി.എ. മേനോൻ 1980-81 കാലത്ത് പ്രതിരോധസെക്രട്ടറിയായിരുന്നു. സഹോദരൻ ശ്രീകുമാർ മേനോൻ കുടുംബസമേതം യു.എസിലായിരുന്നു. അദ്ദേഹവും ഭാര്യയും മരിച്ചു.

കഞ്ഞിക്കുഴിയിലെ വില്ല പ്രദീപിന്റെ പേരിലായിരുന്നുവെങ്കിലും അദ്ദേഹം അത് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. ഒരു ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. ബന്ധു മരിച്ചതോടെ മുളന്തുരുത്തിയിലെ ‘ഗ്രേസ് ലാൻഡ്’ അപ്പാർട്ടമെന്റിലായി താമസം.സ്വത്തുക്കള്‍ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയ്ക്ക് കൈമാറണമെന്നായിരുന്നു ആഗ്രഹം. കഞ്ഞിക്കുഴിയിലെ വില്ല സൊലേസിനും മുളന്തുരുത്തിയിലെ അപ്പാർട്ട്മെന്റ് തൃപ്പൂണിത്തുറയിലെ ആദർശ് ഫൗണ്ടേഷനും കൈമാറാൻ തീരുമാനിക്കുകയായിരുന്നു.