play-sharp-fill
വൈക്കത്ത് പകർച്ചവ്യാധി പ്രതിരോധ മരുന്നു വിതരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു

വൈക്കത്ത് പകർച്ചവ്യാധി പ്രതിരോധ മരുന്നു വിതരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു

 

സ്വന്തം ലേഖകൻ
വൈക്കം: ആയുഷ് ഹോമിയോപ്പതി വകുപ്പിൻ്റെ ദ്രുതകർമ്മ പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ

ഭാഗമായി തെക്കേനട ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ പ്രതിരോധ മരുന്നു വിതരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.


നഗരസഭ 17-ാം വാർഡിലെ തെക്കേനട അങ്കനവാടിയിൽ നടന്ന പ്രതിരോധ മരുന്നു വിതരണോദ്ഘാടനം നഗരസഭ മുൻചെയർ പേഴ്സണും വാർഡു കൗൺസിലറുമായ രാധികാശ്യാം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. എസ്. വീണാകുമാരി ബോധവത്ക്കരണ ക്ലാസ് നയിച്ചു.കെ.ജി. മായാദേവി, അങ്കനവാടി വർക്കർ കെ.എ.

ഇന്ദുഭായി, ഹെൽപ്പർ ഓമന, സിഡിഎസ്, എഡിഎസ് അംഗങ്ങളായ കുമാരി ഹരി,അംബികസാബു, മായഷിബു, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു.