വീട്ടില്‍ അതിക്രമിച്ച്‌ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; വയോധികന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

Spread the love

എറണാകുളം : പറവൂരിൽ വീട്ടില്‍ അതിക്രമിച്ച്‌ കയറി  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയോധികന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

video
play-sharp-fill

കരുമാല്ലൂർ വെളിയത്തുനാട് അടുവാതുരുത്ത് മാമ്പ്ര ലക്ഷംവീട് കോളനി കിടങ്ങാപ്പിള്ളി പറമ്പില്‍ ബഷീറി(66)നെയാണ് ശിക്ഷിച്ചത്.

 

പറവൂർ അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ടി.കെ സുരേഷാണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നല്‍കുന്നതിനും കോടതി ഉത്തരവിട്ടു. പിഴ തുക അടയ്ക്കാത്ത പക്ഷം 10 മാസം അധിക തടവ് അനുഭവിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം. 13 വയസ്സുകാരി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച്‌ കയറിയ പ്രതി പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം നടത്തുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിതാ ഗിരീഷ്കുമാറാണ് ഹാജരായത്.