video
play-sharp-fill

കൊച്ചിയിൽ വീടിനുള്ളിൽ യുവതിയേയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചവരിൽ നാല് മാസം പ്രായമുള്ള പെൺകുഞ്ഞും : സംഭവത്തിൽ ദുരൂഹത

കൊച്ചിയിൽ വീടിനുള്ളിൽ യുവതിയേയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചവരിൽ നാല് മാസം പ്രായമുള്ള പെൺകുഞ്ഞും : സംഭവത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : പറവൂർ എടവനക്കാട് കൂട്ടിങ്ങൽച്ചിറ കാപ്പുറത്ത് യുവതിയെയും മൂന്നു മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.മരിച്ചവരിൽ നാല് മാസം പ്രായമായ കുഞ്ഞും. വിനിത (25) ഇവരുടെ നാലും രണ്ടും വയസുള്ള ആൺകുട്ടികളും നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ആത്മഹത്യയ്ക്കുള്ള കാരണം എന്താണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ഞാറയ്ക്കൽ പൊലീസ് അറിയിച്ചു.

Tags :