video
play-sharp-fill

പറവൂര്‍ വിസ്മയ കൊലക്കേസ്; കൈയ്യിൽ കിട്ടിയ പ്രതിക്കായി  ലുക്കൗട്ട് നോട്ടീസ്; പൊലീസിനെ കബളിപ്പിച്ച് ജിത്തു

പറവൂര്‍ വിസ്മയ കൊലക്കേസ്; കൈയ്യിൽ കിട്ടിയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പൊലീസിനെ കബളിപ്പിച്ച് ജിത്തു

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: പറവൂർ വിസ്മയ കൊലക്കേസ് പ്രതി ജിത്തുവിനെ പൊലീസിന് കിട്ടിയത് ഇന്നലെ. എന്നാൽ ഇത് ജിത്തുവാണെന്ന് പൊലീസുകാർക്ക് മനസിലായില്ല. ജിത്തുവാണെന്ന് തിരിച്ചറിയാനാകാതെ തെരുവോരം മുരുകൻ നടത്തുന്ന കാക്കനാട്ടെ അഭയകേന്ദ്രത്തിൽ പൊലീസ് തന്നെ ഇവരെ എത്തിച്ചു.

താൻ ലക്ഷദ്വീപ് സ്വദേശിയാണെന്നാണ് ജിത്തു ഇന്നലെ പൊലീസിനോട് പറഞ്ഞത്. പിന്നീട് ലക്ഷദ്വീപ് പൊലീസെത്തി ജിത്തുവിന്റെ മൊഴിയെടുത്തെങ്കിലും മൊഴി പരസ്പര വിരുദ്ധമായിരുന്നു.

ഇക്കാര്യം പിന്നീട് കൊച്ചി പൊലീസിനെ അറിയിച്ചു. തുടർന്ന് പറവൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ തിരിച്ചറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് തങ്ങളെ ഏൽപ്പിച്ചത് ജിത്തുവിനെയാണെന്ന് മനസിലായില്ലെന്നാണ് അഭയകേന്ദ്രം നടത്തിപ്പുകാരും പറയുന്നത്. കോവിഡ് ആയതിനാൽ മാസ്ക് ധരിച്ചതും ആളെ തിരിച്ചറിയാൻ തടസ്സമായെന്ന് പൊലീസ് പറയുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് ജിത്തു കുറ്റസമ്മതം നടത്തി. സാധാരണ പോലെ വിസ്മയയുമായി വഴക്കുണ്ടായെന്നും ഇതിന് പിന്നാലെയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നുമാണ് മൊഴി.

കൊലപാതകത്തിന് ആരുടെയും പ്രേരണയോ സഹായമോ തനിക്ക് കിട്ടിയിട്ടില്ലെന്നും ജിത്തു പൊലീസിന്റെ ചോദ്യം ചെയ്യലിൽ മറുപടി നൽകി.