
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 4 ലക്ഷം രൂപ വായ്പയെടുത്തു, തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി: പറവൂരിൽ അമ്മയും മക്കളും പെരുവഴിയിൽ
കൊച്ചി: വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് കൊച്ചിയില്‍ അമ്മയും മക്കളും പെരുവഴിയില്‍. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടില്‍ സന്ധ്യയ്ക്കും രണ്ട് മക്കള്‍ക്കുമാണ് ദുരവസ്ഥ.
2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാണ് വായ്പ എടുത്തത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തത്. 2 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. സന്ധ്യ ജോലിക്ക് പോയി തിരിച്ചു വന്നപ്പോഴാണ് ജപ്തി വിവരം അറിഞ്ഞത്. വീട്ടിനകത്തെ സാധനങ്ങള്‍ പോലും എടുക്കാൻ കഴിഞ്ഞില്ല. എന്ത് ചെയ്യണം എന്നറിയാതെ ജപ്തി ചെയ്ത വീടിന് മുന്നില്‍ ഇരിക്കുകയാണ് സന്ധ്യയും കുഞ്ഞുങ്ങളും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0