
കുമരകം: കേരള പരവർ സർവീസ് സൊസൈറ്റി കുമരകം ശാഖയുടെ ആഭിമുഖ്യത്തിൽ72 മത് കുടുംബ സംഗമവും ഓണാഘോഷവും നടത്തി.
2025 സെപ്റ്റംബർ14 ഞായർ ശാഖ മന്ദിരത്തിൽ കൂടിയ കുടുംബ സംഗമത്തിന് ലക്ഷ്മി രമണൻ (ഭരതനാട്യം എം. എ ആർ.എൽ.വി ) ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സമ്മേളനത്തിൽ കല കായിക രംഗങ്ങളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് ആദരവും മൊമെന്റോ സമർപ്പണവും നടത്തി. വി.കെ അനിൽ ഓണ സന്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബാംഗങ്ങളുടെ കലാ മത്സരങ്ങളും തിരുവാതിരയും ഗാനമേളയും ഓണാഘോഷങ്ങൾക്ക് ഓണസദ്യയും നിറപകിട്ടേകി. യോഗത്തിൽ പി വി പ്രഭാകരൻ, അനീഷ് വളർത്താറ്റ് എന്നിവർ സംസാരിച്ചു.