
കാഞ്ഞിരപ്പള്ളി : പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് കാഞ്ഞിരപ്പള്ളി പോലീസ്.
കൊല്ലം കൊട്ടാരക്കര കരിപ്ര അഭി വിഹാറിൽ അഭിരാജ് (32) ആണ് അറസ്റ്റിലായിരിക്കുന്നത്.
കഴിഞ്ഞമാസം ജൂലൈ 21 ന് പകൽ 11 മണിക്കും ഒരു മണിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്, കാഞ്ഞിരപ്പള്ളി ഇടക്കുന്നം താമരപ്പടി ഭാഗത്ത് വാടക വീടിന്റെ അടുക്കള ഭാഗത്തുള്ള കതക് ചവിട്ടി തുറന്ന് വീടിനുള്ളിൽ കയറി കിടപ്പുമുറിയുടെ അലമാരയിൽ ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന 18 ഗ്രാമം തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സംഭവത്തിലെ പരാതിക്കാരായ ഭാര്യയും ഭർത്താവും
പാറത്തോട് ഇടക്കുന്നം, താമരപ്പടി ഭാഗത്ത് ജെസ്‌വിൻ പുതുമന എന്നയാളുടെ വീട്ടിൽ കഴിഞ്ഞ ഒരാഴ്ചയായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
21-07-2025 തീയതി ഭാര്യയുടെ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്, വീടിന്റെ അടുക്കള വാതിൽ തകർന്ന നിലയിലും, വീടിനുള്ളിലെ മൂന്ന് അലമാരകളും കുത്തിത്തുറന്ന നിലയിലും ആയിരുI.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കാഞ്ഞിരപ്പള്ളി പോലീസിന് സംഭവ സമയം ആ പ്രദേശത്തുകൂടി കോട്ടിട്ട് ബൈക്കിൽ പോയ ഒരാളുടെ ദൃശ്യം മാത്രമാണ് ലഭ്യമായത്. ഇതിനെ അടിസ്ഥാനമാക്കി ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ IPS ന്റെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ അടിമാലി ടൗണിലെ ഒരു ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ് എച്ച് ഒ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുനേഖ്,
എസ് സിപിഒ വിനീത്,സിപിഒ സുജിത് എം വി,സിപിഒ ജോസ്, സിപിഒ വൈശാഖ്,സിപിഒ വിമൽ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലുടനീളം വിവിധ സ്റ്റേഷനുകളിലായി 24 ഓളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.
ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.