
കോട്ടയം: പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര വാർഡിൽ സംയുക്ത പദ്ധതികളിലൂടെ പൂർത്തീകരിച്ച വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു.
പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. വാർഡിലെ ഡ്രീംലാൻഡ് സാംസ്ക്കാരിക നിലയം പുനരുദ്ധാരണം, ഒന്നാം മൈൽ റോഡ് റീടാറിംഗ്, പാലമ്പ്ര സ്ട്രീറ്റ് മെയിൻ വലിച്ച് തെരുവുവിളക്ക് സ്ഥാപിക്കൽ എന്നിങ്ങനെയുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും എം.എൽ.എ.യും സംയുക്തമായി ഫണ്ട് വിനിയോഗിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്.
ഒന്നാം മൈൽ-കാരികുളം റോഡിന്റെ ഐറിഷ് വർക്കിനായി കഴിഞ്ഞവർഷം ജില്ലാ പഞ്ചായത്തിന്റെ അഞ്ചുലക്ഷം രൂപയാണ് വിനിയോഗിച്ചത്. ഈ വർഷം ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപ മുടക്കി റോഡിന്റെ ആദ്യഭാഗമായ 400 മീറ്ററോളം റീടാറിംഗ് നടത്തുകയും ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ഫണ്ടിൽനിന്ന് 22 ലക്ഷം രൂപ അനുവദിച്ച് ഡ്രീംലാന്റ് കോളനി മുതൽ പാലമ്പ്ര വരെയുള്ള റോഡിന്റെ റീടാറിംഗ് നിർമാണ ഉദ്ഘാടനവും നടന്നു.
വാർഡിൽ ജില്ലാ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ വകയിരുത്തിയാണ് ഡ്രീംലാൻഡ്് സാംസ്കാരിക നിലയത്തിന്റെ അറ്റകുറ്റപണി പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് 2.60 ലക്ഷം രൂപ അനുവദിച്ച് പാലമ്പ്രയിൽ സ്ട്രീറ്റ് മെയിൻ വലിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.ജെ മോഹനൻ, ഷക്കീലാ നസീർ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സാജൻ കുന്നത്ത്, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സിന്ധു മോഹനൻ,ഡയസ് കോക്കാട്ട്, ആന്റണി മുട്ടത്തുകുന്നേൽ, ഏലിയാമ്മ വാന്തിയിൽ, ഷാലിമ്മ ജെയിംസ്, ബീനാ ജോസഫ്,ജോൺസി, സി.ഡി.പി.ഒ. പങ്കജാക്ഷി കോടൂർ, ഫാ. ഡോ. ജിയോ കണ്ണംകുളം, സോണി,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാർട്ടിൻ തോമസ്,സിജോ മോളോപറമ്പിൽ, പി.വി. റനീഷ്, സുധീഷ് പ്ലാവിളയിൽ, ഷഫീഖ് ഷംസുദ്ദീൻ, അങ്കണവാടി പ്രതിനിധികളായ ഗീത, സോമൻ ചക്കാലക്കൽ, ഇ.സി. ഷാജി കമ്പിയിൽ,ഇ.എസ്. ഹാരിസ് എന്നിവർ പ്രസംഗിച്ചു.