play-sharp-fill
പാറത്തോട് ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികള്‍ പത്രിക സമർപ്പിച്ചതോടെ   പ്രചരണത്തിന് ചൂടേറി; വോട്ടെടുപ്പ് 28ന്

പാറത്തോട് ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികള്‍ പത്രിക സമർപ്പിച്ചതോടെ പ്രചരണത്തിന് ചൂടേറി; വോട്ടെടുപ്പ് 28ന്

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയതോടെ പ്രചരണത്തിന് ചൂടേറി.എല്‍ഡിഎഫിനുവേണ്ടി സിപിഐയിലെ ജോസ്‌ന അന്ന ജോസും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ മിനി സാം വര്‍ഗീസും പത്രിക സമർപ്പിച്ചു.

ഇരുവരുടേയും കന്നി പോരാട്ടമാണ്. ഇവരെ കൂടാതെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഫിലോമിന ബേബിയും മത്സരരംഗത്തുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡിഎഫ് അംഗമായിരുന്ന സിപിഐയിലെ ജോളി തോമസ് സര്‍ക്കാര്‍ ജോലി കിട്ടിയതിനെത്തുടര്‍ന്ന് രാജി വെച്ചതിനാലാണ് 9-ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു. ഇന്ന് സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 13 ആണ്. 28നാണ് വോട്ടെടുപ്പ്. പിറ്റേന്ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

എല്‍.ഡി.എഫാണ് ഇപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്നത്. 19 അംഗങ്ങളാണ് ആകെയുള്ളത്. ഉപതിരഞ്ഞെടുപ്പ് ഫലം എന്തായാലും ഭരണത്തെ ബാധിക്കില്ല. സിപിഎം.5, കേരള കോണ്‍ഗ്രസ് (എം)5, സിപിഐ 2,എസ്ഡിപിഐ.2 ,കേരള കോണ്‍ഗ്രസ് 2,കോണ്‍ഗ്രസ് 1,സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില