
കുമരകത്ത് അപകടാവസ്ഥയിൽ നില്ക്കുന്ന കൂറ്റൻ പരസ്യബാേർഡ് നീക്കം ചെയ്യണം
കുമരകം : കണ്ണാടിച്ചാൽ ജംഗഷനു സമീപം ഏതു നിമിഷവും നിലം പാെത്താൻ സാധ്യതയാേടെ നില്ക്കുന്ന പരസ്യ ബാേർഡ് നീക്കി അപകടം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ മാസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഫ്ലക്സ് പറന്നുപോകുകയും ബാക്കിഭാഗങ്ങൾ നിലം പൊത്താറായ നിലയിലും പാതിചാഞ്ഞ് നടവഴിയിലേക്ക് പതിക്കാറായ അവസ്ഥയിൽ നില്ക്കുകയാണ്..
എൽ. കെ ജി മുതലുള്ള കുട്ടികളും ധാരാളം വഴിയാത്രക്കാരും യാത്ര ചെയ്യുന്ന നടവഴിയിലേക്ക് കേഡറുകൾ പതിക്കുന്നതിന് മുമ്പായി ഇത് അഴിച്ചു മാറ്റി അപകടം ഒഴിവാക്കേണ്ടതാണ്. സ്ഥലം ഉടമ മരിക്കുകയും സമ്പാത്തിക തട്ടിപ്പിനെ തുടർന്ന് റിസീവറുടെ അധീനതയിലുള്ളതുമായ സ്ഥലത്താണ് മൂന്നു പടുകൂറ്റൻ പരസ്യ ബാേർഡുകൾ അപകടം മാടി വിളിച്ചു നില്ക്കുന്നത്.
കണ്ണാടിച്ചാൽ ജംഗ്ഷൻ്റെ സമീപത്ത് പ്രധാന റാേഡിന് സമീപത്തെ ധാരാളം ആളുകൾ സഞ്ചരിക്കുന്ന ചിറയിലാണ് 30 അടി പൊക്കത്തിൽ മൂന്നു പരസ്യ ബാേർഡുകൾ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിലാെന്നാണ് കഴിഞ്ഞ മാസം കാറ്റിൽ തകർന്നത്. അതേ ദിവസം രണ്ടാം കലുങ്കിന് സമീപം സ്ഥാപിച്ചിരുന്ന പരസ്യ ബാേർഡ് രാത്രിയിൽ വീണ് ഒരു വീടിൻ്റെ മേൽക്കൂര തകർത്തിരുന്നു.
കണ്ണാടിച്ചാലിലെ ഈ ബോർഡുകൾക്ക് സമീപം വീടുകൾ ഇല്ലെങ്കിലും നടവഴിയിൽ നില്ക്കുന്നതിനാൽ ജീവനുപോലും ഭീക്ഷണിയുണ്ട്. ശക്തമായ കാറ്റിൽ കുമരകം റോഡിലേക്കാണ് പതിക്കുന്നതെങ്കിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടം ഉണ്ടകാനും സാധ്യത ഏറെയാണ്.