
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പരശുറാം എക്സ്പ്രസ് നാളെ മുതൽ കന്യാകുമാരി വരെ സർവീസ് നീട്ടി; അധികമായി രണ്ട് ജനറൽ കോച്ചുകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മംഗലാപുരം – നാഗര്‍കോവിൽ പരശുറാം എക്സ്പ്രസ് നാളെ മുതല്‍ സര്‍വീസ് കന്യാകുമാരി വരെ നീട്ടി. രണ്ട് കൊച്ചുകള്‍ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷന്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയിൽവെ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്.
ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാൾ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. നാളെ മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും. മറ്റന്നാൾ മുതൽ പുലര്‍ച്ചെ 3.45 ന് ട്രെയിൻ കന്യാകുമാരിയിൽ നിന്ന് സര്‍വീസ് ആരംഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിനിൽ ഉൾപ്പെടുത്തിയ അധിക രണ്ട് കോച്ചുകളും ജനറൽ കോച്ചുകളാണ്. ഇതടക്കം 16 ജനറൽ കോച്ചുകളും മൂന്ന് സെക്കൻ്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും രണ്ട് എസി ചെയര്‍ കാറുകളും രണ്ട് ദിവ്യാങ്ജൻ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.