
ദുരൂഹതകളൊഴിയാതെ ഷാരോണിന്റെ മരണം; വനിതാ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും.അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാവാൻ പെൺകുട്ടിക്ക് നിർദേശം നൽകി. ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്താനാണ് നിർദേശം.
പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ വനിതാ സുഹൃത്തില്‍ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാവാൻ പെൺകുട്ടിക്ക് നിർദേശം നൽകി. ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്താനാണ് നിർദേശം.
കേസ് അന്വേഷണം ശനിയാഴ്ച ജില്ലാ ക്രൈംഞ്ച്രാഞ്ച് ഏറ്റെടുത്തു. ഷാരോണിന്റെ വനിതാ സുഹൃത്തിനോടും മാതാപിതാക്കളോടും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവിനോടും ഹാജരാകാനാണ് നിർദേശം. റൂറൽ എസ്പി ഡി ശിൽപയുടെ മേൽനോട്ടത്തിലാവും ചോദ്യം ചെയ്യൽ. പെൺകുട്ടി പാറശാല പൊലീസിന് നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് സൂചന.
ഷാരോൺ രാജ് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വനിതാ സുഹൃത്തിനൊപ്പം ജ്യൂസ് ചലഞ്ച് നടത്തിയിരുന്നു. ഇക്കാര്യങ്ങളും അന്വേഷണ സംഘം പെൺകുട്ടിയോട് ആരായും. ജ്യൂസ് ചലഞ്ച് നടത്തിയതിൽ ഉൾപ്പെടെ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഷാരോണുമായി ബന്ധപ്പെട്ടിരുന്ന ഫോൺ കൊണ്ടുവരാനും പെൺകുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
