play-sharp-fill
ഷാരോണിനൊപ്പം താമസിച്ച റിസോർട്ടിലേക്ക് ഗ്രീഷ്മയെ കൊണ്ടുവരും; തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും.ഷാരോണും ഗ്രീഷ്മയും താമസിച്ചെന്ന് പറയുന്ന തൃപ്പരപ്പിലെ റിസോർട്ടിലും ഇരുവരും ഒന്നിച്ചുപോയ ഇടങ്ങളിലുമാണ് തെളിവെടുപ്പ്.

പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി ഇന്ന് അന്വേഷണ സംഘം തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തും. ഷാരോണും ഗ്രീഷ്മയും താമസിച്ചെന്ന് പറയുന്ന തൃപ്പരപ്പിലെ റിസോർട്ടിലും ഇരുവരും ഒന്നിച്ചുപോയ ഇടങ്ങളിലുമാണ് തെളിവെടുപ്പ്.

ഗ്രീഷ്മയുമായി ഇന്നലെ വെട്ടുകാട് പള്ളിയിൽ തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം, കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ ഷാരോൺ വധക്കേസ് അന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്നാണ് എ ജിയുടെ നിയമോപദേശം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി എ ജിയുടെ നിയമോപദേശം തേടിയിരുന്നു.

തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാറശാല പൊലീസാണ്. കേരള പൊലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസമില്ലെങ്കിലും തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്നാണ് എ ജിയുടെ നിയമോപദേശത്തിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group