വിവാദങ്ങള്‍ക്കിടയിലും ‘പരാശക്തി’ തരംഗം; ശിവകാര്‍ത്തികേയൻ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും

Spread the love

ചെന്നൈ: സുധ കൊങ്കര സംവിധാനം ചെയ്ത പീരിയഡ് ഡ്രാമ പരാശക്തിയിലെ പ്രകടനത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ സന്തോഷം പങ്കുവച്ച്‌ നടൻ ശിവകാർത്തകേയൻ.

video
play-sharp-fill

രജനീകാന്തും കമല്‍ഹാസനും തന്നെ നേരിട്ട് വിളിച്ച്‌ അഭിനന്ദിച്ചുവെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിഹാസ താരങ്ങളില്‍ നിന്ന് ലഭിച്ച അഭിനന്ദനങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശിവകാർത്തികേയൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തലൈവർ രജനീകാന്ത് സർ ഇന്നലെ വിളിച്ചിരുന്നു. വളരെ ബോള്‍ഡായ സിനിമയെന്നാണ് അദ്ദേഹം പറഞ്ഞു.

രണ്ടാം പകുതി ഗംഭീരമായിട്ടുണ്ടെന്ന് ആവർത്തിച്ചു. കമല്‍ സാറും ചിത്രം കണ്ടു. സിനിമയിലെ എല്ലാവരും അടിപൊളിയായിട്ടുണ്ടെന്ന് അറിയിച്ചു. അദ്ദേഹത്തില്‍ നിന്ന് അങ്ങനെയൊരു അഭിനന്ദനം ലഭിക്കുക പ്രയാസമാണ്.

അഞ്ച് മിനിട്ടോളമാണ് ഞങ്ങള്‍ സിനിമയെക്കുറിച്ച്‌ സംസാരിച്ചത്. ‘അമരൻ’ സിനിമയ്ക്ക് പോലും രണ്ട് മൂന്ന് മിനിട്ടേ സംസാരം നീണ്ടു പോയിരുന്നുള്ളു.’ താരം കൂട്ടിച്ചേർത്തു.