കിണര്‍ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളിയെ കല്ലിട്ട് കൊലപ്പെടുത്താന്‍ ശ്രമം; സംഭവം തിരുവനന്തപുരം പാറശാലയില്‍; മുകളില്‍ നിന്ന് കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ചത് സുഹൃത്ത്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: പാറശാലയില്‍ കിണര്‍ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളിയെ കല്ലിട്ട് കൊലപ്പെടുത്താന്‍ ശ്രമം. പാറശാല സ്വദേശി സാബുവിനെയാണ് സുഹൃത്ത് ബിനു കിണര്‍പണിക്കിടെ മുകളില്‍ നിന്ന് കല്ലിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുവരും തമ്മില്‍ രാവിലെ മുതല്‍ കൂലിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കിണറിനുള്ളില്‍ മണ്ണ് മാറ്റിക്കൊണ്ടിരുന്ന സാബുവിന്റെ തലയിലേക്ക് ബിനു കല്ലിട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.

മുകളില്‍ നിന്ന് വീണ കല്ല് പതിച്ചത്, സാബുവിന്റെ തോളിലാണ്. ഇയാള്‍ കിണറ്റിനുള്ളില്‍ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group