video
play-sharp-fill
തൃശ്ശൂർ പൂരത്തിന്റെ തലയെടുപ്പ് പറമേക്കാവ് രാമചന്ദ്രൻ ഇനി ഓർമ്മ

തൃശ്ശൂർ പൂരത്തിന്റെ തലയെടുപ്പ് പറമേക്കാവ് രാമചന്ദ്രൻ ഇനി ഓർമ്മ

 

സ്വന്തം ലേഖിക

തൃശ്ശൂർ : ഗജരാജൻ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു. തൃശ്ശൂർ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലിൽ തലയെടുപ്പോടെ നിന്നിരുന്നതു രാജേന്ദ്രനാണ്. വെടിക്കെട്ടിനെ ഭയമില്ലാത്ത ആനയാണ് രാജേന്ദ്രൻ മറ്റ് ഗജവീരന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. തൃശൂരിൽ എത്തുമ്പോൾ 12 വയസ്സായിരുന്നു പ്രായം രാജേന്ദ്രന്റെ പ്രായം. ആ കണക്കു പ്രകാരം 70 വയസ്സിനു മുകളിൽ ഉണ്ട് രാജേന്ദ്രന് . തൃശ്ശൂർ നഗരത്തിൽ ആദ്യം എത്തിയ ആനകളിലൊന്നായ രാജേന്ദ്രൻ തൃശൂരിൽ നിന്ന് ഏഷ്യാഡിന് പോയ ആനകളിൽ ഒരാളും കൂടിയാണ്. ഊരകം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കും നിറസാന്നിദ്ധ്യമായിരുന്നു ഇവൻ. ആറാട്ടുപുഴ പൂരത്തിനു പത്തുവർഷത്തോളമെങ്കിലും ശാസ്താവിന്റെ തിടമ്പേറ്റിയിട്ടുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിലെ മേൽശാന്തിയായ വേണാട്ട് പരമേശ്വരൻ നമ്പൂതിരി ഭക്തരിൽനിന്നും പണം പിരിച്ചെടുത്താണ് പാറമേക്കാവ് രാജേന്ദ്രനെ വാങ്ങിയത്.
ഇതിനാൽ പൂർണ്ണമായും ഭക്തരുടെ സ്വന്തം ആനയാണ് രാജേന്ദ്രൻ. അന്നു അവനുവേണ്ടി പിരിച്ചെടുത്തത് 4800 രൂപയായിരുന്നു. നിലമ്ബൂർ കാടുകളാണ് ജന്മദേശം.രാജേന്ദ്രൻ തൃശ്ശൂർ പൂരത്തിൽ പങ്കെടുത്തതിന്റെ അമ്പതാം വാർഷികം തട്ടകം ആഘോഷിച്ചിരുന്നു.