
പൂരപ്രേമികൾക്ക് തീരാനഷ്ടം ..! കൊമ്പൻ പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു
സ്വന്തം ലേഖകൻ
തൃശ്ശൂർ: പാറമേക്കാവ് ദേവസ്വം കൊമ്പൻ പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു. അടുത്തിടെയായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന ആന ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ചരിഞ്ഞത്.
60 വയസ്സുണ്ടായിരുന്ന ദേവീദാസനെ ഒരു വർഷമായി എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിച്ചിരുന്നില്ല. ആരോഗ്യാവസ്ഥ മോശമായിരുന്നതിനാൽ ആഴ്ചകളായി ചികിത്സയിലായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

21 വർഷം തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ 15 ആനകളിൽ ദേവീദാസൻ ഇടം പിടിച്ചിരുന്നു. പ്രധാനപ്പെട്ട ഉത്സവങ്ങളിലും മുന്നിലുണ്ടായിരുന്നു.
2001-ലെ പൂരം കൊടിയേറ്റ് ദിവസമാണ് ആനയെ പാറമേക്കാവിൽ നടയിരുത്തുന്നത്. അന്നു തന്നെ എഴുന്നള്ളിക്കുകയും ചെയ്തു. കൂപ്പിലെ ജോലികൾ ചെയ്തിരുന്ന ആന പാറമേക്കാവിൽ എത്തിയ ശേഷമാണ് എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുന്നത്.
Third Eye News Live
0