പാറമേക്കാവ് വേല വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കി; നടപടി കോടതി നിർദേശങ്ങള്‍ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെ
തൃശൂർ: പാറമേക്കാവ് വേല വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കി.
കോടതിയുടെ നിർദേശങ്ങള്‍ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കിയത്.
ഓപ്പറേറ്റർ, അസിസ്റ്റൻറ് ഓപ്പറേറ്റർ എന്നിവർക്ക് പെസ്സോ നല്‍കിയ സർട്ടിഫിക്കറ്റുകളും, അഫിഡവിറ്റും എഡിഎമ്മിന് മുൻപില്‍ ഹാജരാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി നിർദ്ദേശിച്ച കാര്യങ്ങള്‍ ദേവസ്വങ്ങള്‍ നടപ്പിലാക്കിയാല്‍ വെടിക്കെട്ടിന് അനുമതി നല്‍കണം എന്നായിരുന്നു തുടർന്നുള്ള കോടതിവിധി.
Third Eye News Live
0