00:00
പാറമ്പുഴയിലെ പാറമടയിൽ മൃതദേഹം പൊങ്ങി: മൃതദേഹം കണ്ടെത്തിയത് രണ്ടു ദിവസത്തിനു ശേഷം; പാറമടയിൽ ആൾ വീണെന്ന പരാതിയിൽ തിരച്ചിൽ നടത്തിയില്ലെന്ന് ആരോപണം

പാറമ്പുഴയിലെ പാറമടയിൽ മൃതദേഹം പൊങ്ങി: മൃതദേഹം കണ്ടെത്തിയത് രണ്ടു ദിവസത്തിനു ശേഷം; പാറമടയിൽ ആൾ വീണെന്ന പരാതിയിൽ തിരച്ചിൽ നടത്തിയില്ലെന്ന് ആരോപണം

സ്വന്തം ലേഖകൻ

കോട്ടയം: രണ്ടു ദിവസം മുൻപ് പാറമടയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ഇവിടെ പൊ്ങ്ങി. യുവാവ് വീണതായി ഉയർന്ന പരാതിയിൽ പൊലീസും അഗ്നിശമന സേനയും തിരച്ചിൽ നടത്തിയില്ലെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ പാറമടയിൽ മൃതദേഹം പൊങ്ങിയിരിക്കുന്നത്. വെള്ളത്തിൽ നിന്നും മൃതദേഹം കരയ്‌ക്കെത്തിക്കാത്തതിനാൽ മരിച്ചത് ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
27 ന് രാത്രി 11 മണിയോടെയാണ് പാറമ്പുഴ സംക്രാന്തി വെള്ളൂപ്പറമ്പ് റൂട്ടിൽ ബ്ലസിപ്പടിയ്ക്ക് സമീപം കാഞ്ഞിരപ്പള്ളിപ്പടി ജംഗ്ഷനു സമീപം ആനിക്കൽകവലയിലെ പാറമയിൽ ആൾ വീണെന്ന സംശയം ഉയർന്നത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് അഗ്നിശമന സേനയും, പൊലീ്‌സ് സംഘവും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ആരും വെള്ളത്തിൽ വീണതിന്റെ ലക്ഷണങ്ങൾ കാണാനില്ലെന്നും രാത്രിയിൽ തിരിച്ചിൽ നടത്താനാവില്ലെന്നും പറഞ്ഞ് അഗ്നിശമന സേനാ അധികൃതർ രാത്രിയിൽ മടങ്ങിയിരുന്നു.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ പാറമടയിൽ മൃതദേഹം പൊങ്ങിയത് കണ്ട് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പാറമടയിൽ നി്ന്നും പുറത്തെടുക്കുന്ന നടപടികൾ പൊലീസും അഗ്നിശമന സേനയും ആരംഭിച്ചു.
പാടമറക്കുസമീപം ഇതരസംസ്ഥാന തൊളിലാളികൾ താമസിക്കുന്നുണ്ട്. ശബ്ദംകേൾക്കുന്നതിന് മുമ്പ് ഇതരസംസ്ഥാനക്കാർ തമ്മിൽ ബഹളവും അടിയുമുണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. തർക്കത്തിനിടെ ആരെങ്കിലും വെള്ളത്തിൽ വീണതാകായെന്ന നിഗമനത്തിലാണ് നാട്ടുകാർ.