
സ്വന്തം ലേഖിക
കോട്ടയം: മണർകാട്-പട്ടിത്താനം ബൈപ്പാസിലെ പാറക്കണ്ടം ജങ്ഷനിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുന്നതിനും ശബരിമല തീർഥാടന കാലത്ത് സുഗമായ ഗതാഗതത്തിന് ഏറ്റുമാനൂർ തവളക്കുഴി ജങ്ഷനിൽ സോളാർ മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും 16.37 ലക്ഷം രൂപ റോഡ് സുരക്ഷാഫണ്ടിൽ നിന്ന് അനുവദിച്ചതായി സഹകരണ-സാംസ്‌കാരിക- രജിസ്‌ടേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് കഴിഞ്ഞമാസം പണി തീർത്തു തുറന്നുകൊടുത്ത ബൈപ്പാസിന്റെ ഏറ്റവും തിരക്കേറിയതും അപകടസാധ്യതയുള്ളതുമായ പാറക്കണ്ടം ജങ്ഷനിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കാൻ റോഡ് സുരക്ഷാഫണ്ട് അതോറിട്ടിയിൽ നിന്ന് 16,37000 രൂപയുടെ ഫണ്ട് ലഭ്യമാക്കിയതെന്നും മന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group