റേഷൻകടയിൽ ‘പോറ്റിയേ…കേറ്റിയേ…’ പാരഡിഗാനം വെച്ചത് ചോദ്യംചെയ്തു; സിപിഎം ലോക്കൽ സെക്രട്ടറിയെ മർദിച്ചെന്ന് പരാതി

Spread the love

കണ്ണൂർ: ‘പോറ്റിയേ…കേറ്റിയേ…’ പാരഡി പാട്ട് വെച്ചത് ചോദ്യംചെയ്ത സിപിഎം ലോക്കൽ സെക്രട്ടറിയെ മർദിച്ചെന്ന് പരാതി. കണ്ണൂർ മയ്യിൽ മുല്ലക്കൊടി അരിമ്പ്രയിലാണ് സംഭവം.

video
play-sharp-fill

സിപിഎം ലോക്കൽ സെക്രട്ടറിയായ മുല്ലക്കൊടി സ്വദേശിയായ മനോഹരനാണ് മർദനമേറ്റത്. മനോഹരന്റെ പരാതിയിൽ ഭാസ്‌കരൻ എന്നയാൾക്കെതിരേ കേസെടുത്തു. മുല്ലക്കൊടി അരിമ്പ്രയിലെ സുഹൃത്തിന്റെ റേഷൻകടയിൽ ഭാസ്‌കരൻ തന്റെ മൊബൈൽഫോണിൽ ‘പോറ്റിയേ… കേറ്റിയേ…’ പാരഡിഗാനം ഉച്ചത്തിൽവെച്ചിരുന്നു. അവിടെയുണ്ടായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറിയായ മനോഹരൻ ഇത് ചോദ്യംചെയ്യുകയും തുടർന്ന് മനോഹരനെ ഭാസ്‌കരൻ മർദിച്ചെന്നുമാണ് പരാതി.

സ്ഥിരമായി ഉച്ചത്തിൽ ഈ പാട്ടുവെയ്ക്കുന്നത് ചോദ്യംചെയ്തതിനാണ് തന്നെ മർദിച്ചതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി മനോഹരൻ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, തന്നെ മർദിച്ചെന്ന് ആരോപിച്ച് ഭാസ്‌കരനും പരാതി നൽകി. ഈ പരാതിയിൽ മനോഹരനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group